headerlogo
recents

മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്;കൂടുതൽ വായനയ്ക്ക്👇

അപകടത്തിൽപ്പെട്ട വാഹനങ്ങൾ മേൽപ്പാലത്തിൽ നിന്നും നീക്കിയിട്ടില്ല

 മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്;കൂടുതൽ വായനയ്ക്ക്👇
avatar image

NDR News

20 Jun 2025 02:52 PM

നന്തിബസാർ: നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസും കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കെ.എൽ.11 സിബി 1989 മിന്നൽ ബസും കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാരെ നാട്ടുകാരും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും ബസിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. 

         നന്തിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കുമാണ് പരിക്കേറ്റവരെ കൊണ്ടുപോയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മേൽപ്പാലത്തിൽ നിന്നും നീക്കിയിട്ടില്ല.

NDR News
20 Jun 2025 02:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents