headerlogo
recents

കാറിൽ യാത്ര ചെയ്യാവേ യുവാവിനെ കുറ്റിയാടി ചുരത്തിൽ വച്ച് പാമ്പുകടിച്ചു

ഓടിക്കൊണ്ടിരിക്കെ കാറിനുള്ളിൽ നിന്നും കടിയേൽക്കുകയായിരുന്നു

 കാറിൽ യാത്ര ചെയ്യാവേ യുവാവിനെ കുറ്റിയാടി ചുരത്തിൽ വച്ച് പാമ്പുകടിച്ചു
avatar image

NDR News

22 Jun 2025 10:20 AM

തൊട്ടിൽപ്പാലം : കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പിന്റെ കടിയേറ്റു. നിരവിൽപ്പുഴ സ്വദേശിയായ രാജീവന് (30) ആണ് പാമ്പിൻ്റെ കടിയേറ്റത്.ചുരുട്ട വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കുറ്റ്യാടി ചുരത്തിൽ വെച്ചായിരുന്നു സംഭവം. രാജീവനെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിനുള്ളിൽ നിന്നും കടിയേൽക്കുകയായിരുന്നു. വടകരയിൽ പോയി തിരികെ വീട്ടിലേക്ക് പോകുമ്പോൾ കുറ്റ്യാടി ചുരത്തിൽ വെച്ചായിരുന്നു സംഭവം.

     പാമ്പ് കടിച്ചെങ്കിലും ഡ്രൈവർ സുരജ് ധൈര്യസമേതം കാർ മൂന്നാംകൈയിലെ വർക്കു ഷോപ്പിൽ എത്തിക്കുകയും ചെയ്‌തു. തുടർന്ന് പാമ്പ് പിടുത്തത്തിൽ വിദഗ്ദനായ സുരേന്ദ്രൻ കരിങ്ങാട് കാറിൻ്റെ ബീഡിംഗ് അഴിച്ച് പാമ്പിനെ പിടികൂടുകയും ചെയ്തു.

NDR News
22 Jun 2025 10:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents