headerlogo
recents

കൊയിലാണ്ടി പാലക്കുളത്ത് ഇന്ന് വൈകിട്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂർ തീർത്ഥാടനത്തിന് പോയി മടങ്ങി വരുന്നവരാണ് അപകടത്തിൽപ്പെട്ടത്

 കൊയിലാണ്ടി പാലക്കുളത്ത് ഇന്ന് വൈകിട്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം
avatar image

NDR News

22 Jun 2025 08:04 PM

കൊയിലാണ്ടി: കൊയിലാണ്ടി പാലക്കുളത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത് കോഴിക്കോട് സ്വദേശികൾക്ക്. പയ്യാനക്കലിലെ പ്രഭാസ് (39), പാലാഴിയിലെ അവിനാശ് (24), കുണ്ടായിത്തോട് സ്വദേശികളായ ബബീഷ് (27), അഭിനവ് (24) എന്നിവർക്കാണ് പരിക്കേറ്റത്. കൊട്ടിയൂർ തീർത്ഥാടനത്തിന് പോയി മടങ്ങി വരികയായിരുന്നു സംഘം.

      ഇന്ന് 4.30 ഓടെ പാലക്കുളം പള്ളിക്ക് മുൻവശമാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കാറുകൾ കൂട്ടിയിടിച്ചത്. കെ എൽ 58 എച്ച് 9412, കെഎൽ 56 വൈ 5511 നമ്പറുകളിലുള്ള കാറുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

NDR News
22 Jun 2025 08:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents