headerlogo
recents

പാലക്കാട്-കോഴിക്കോട്ട് റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ജൂൺ 23 മുതൽ

ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ട്രെയിൻ ഇനി മുതൽ പാലക്കാട് വരെ നീട്ടും

 പാലക്കാട്-കോഴിക്കോട്ട് റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ജൂൺ 23 മുതൽ
avatar image

NDR News

22 Jun 2025 01:05 PM

പാലക്കാട്: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കും. കണ്ണൂർ -കോഴിക്കോട്, കോഴിക്കോട് -പാലക്കാട്, ഷോർണൂർ -കോഴിക്കോട് സർവീസുകളാണ് ആരംഭിക്കുന്നത്. സർവീസ് 23 മുതൽ ആരംഭിക്കും. ശനി ഒഴികെ ആഴ്ചയിലെ മറ്റ് ആറ് ദിവസങ്ങളിലും ട്രെയിൻ ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

     തിങ്കളാഴ്ച രാവിലെ 10 10 ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.05 ന് പാലക്കാട്ടെത്തും. പാലക്കാട്ട് നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് രാത്രി 7.40ന് കണ്ണൂരിലും എത്തും. ശനിയാഴ്ച ഒഴികെ എല്ലാദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 10. 10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.55 ഷോർണൂരിൽ എത്തും. ഷോർണൂരിൽ നിന്ന് ഉച്ചയ്ക്ക് 3.35 നു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 7.40ന് കണ്ണൂരിലെത്തും. രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 9.35ന് കോഴിക്കോട് എത്തും. ഈ ട്രെയിൻ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

      

NDR News
22 Jun 2025 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents