മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു
ആര്യാടൻ ഷൗക്കത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസമായിരുന്നു മമ്മുവിൻ്റെ വിയോഗം

നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്‌ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വലങ്കൈയെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസമായിരുന്നു മമ്മുവിൻ്റെ വിയോഗം.
ഭാര്യ: സൈനബ, മക്കൾ രേഷ്‌മ, ജിഷ്‌മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിൻ്റെ വസതിയിൽ ഇന്ന് വൈകിട്ട് 5.30 മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബാപ്പു എന്ന് കുടുംബാംഗങ്ങൾ വിളിക്കുന്ന മമ്മുവിൻ്റെ വിയോഗത്തെ കുറിച്ച് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചു.