headerlogo
recents

കുടുംബത്തോടൊപ്പം കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങി മരിച്ചു

വളവന്നൂർ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്

 കുടുംബത്തോടൊപ്പം കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങി മരിച്ചു
avatar image

NDR News

23 Jun 2025 01:15 PM

തിരൂർ: കുടുംബാംഗങ്ങളുമൊത്ത് വീടിന് സമീപത്തെ കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു. ഇരിങ്ങാവൂർ- മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്‌ച ഉച്ചയ്ക്ക് മാതാവിനും മറ്റു കുടുംബങ്ങൾക്കും ഒപ്പം വീടിന് സമീപത്തെ കായലിൽ കുളിക്കുന്നതിനിടയിൽ മുങ്ങി പ്പോകുകയായിരുന്നു. 

    കുളത്തിൽ നിന്നെടുത്ത് കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: നജ്‌ലാബി. സഹോദരങ്ങൾ: അലി ഫർഹാൻ, മിസ്‌ന ഫാത്തിമ.

 

വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്

 

NDR News
23 Jun 2025 01:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents