headerlogo
recents

എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി

എം ടിയുടെ ഏഴ് കഥകളിലെ കഥാപാത്ര ങ്ങളെ കോര്‍ത്തിണക്കി യാണ് നാടകം.

 എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി
avatar image

NDR News

24 Jun 2025 05:05 PM

 കോഴിക്കോട് : എം ടിക്ക് ആദരമായി ‘എഴുത്തിന്റെ പെരുന്തച്ചന്‍’ അരങ്ങിലെത്തി. എം ടിയുടെ ഏഴ് കഥകളിലെ കഥാപാത്ര ങ്ങളെ കോര്‍ത്തിണക്കിയാണ് നാടകം. എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനു ബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നാടകോത്സവം കലാസ്വാദകര്‍ നെഞ്ചേറ്റി.

 മലയാളത്തിന്റെ അഭിമാനമായ എം  ടിയുടെ വിവിധ കഥാപാത്രങ്ങളെ ആസ്പദമാക്കി രാജന്‍ തിരുവോത്ത് രചനയും സംഗീതവും നിര്‍വഹിച്ച സ്വതന്ത്ര നാടകാവിഷ്‌കാരമാണ് ‘എഴുത്തിന്റെ പെരുന്തച്ചന്‍’. നിര്‍മാല്യം, പെരുന്തച്ചന്‍, രണ്ടാമൂഴം, മഞ്ഞ്, കുട്ട്യേടത്തി, വൈശാലി, ഇരുട്ടിന്റെ ആത്മാവ് എന്നിങ്ങനെ ഏഴ് കഥകളെ ഉള്‍ചേര്‍ത്താണ് ലീനീഷ് നരയംകുളം ദൃശ്യപ്പൊലിമ ഒരുക്കിയത്.

   വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തോട് കഥകളെ ചേര്‍ത്തു വെയ്ക്കുകയാണ് നാടകം. യുവ നാടക പ്രവര്‍ത്തകനായ ഛന്ദസ് സംവിധാനം ചെയ്ത എസ്‌കേപ്പ്, ചരിത്ര വസ്തുതകളെ ഓര്‍മപ്പെടുത്തുന്ന വെടിയൊച്ചകള്‍ എന്ന ഡോക്യു ഡ്രാമയും നാടകോത്സവത്തില്‍ അരങ്ങിലെത്തി.

NDR News
24 Jun 2025 05:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents