headerlogo
recents

ട്രെയിൻ ടിക്കറ്റ് നിരക്കിൽ മാറ്റം: ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ

പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

 ട്രെയിൻ ടിക്കറ്റ് നിരക്കിൽ മാറ്റം: ജൂലൈ ഒന്നു മുതൽ പുതിയ നിരക്കുകൾ
avatar image

NDR News

24 Jun 2025 07:34 PM

തിരുവനന്തപുരം: ജൂലൈ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നു. നിരക്കുകൾ ഉയരുന്നത് സ്ഥിരം യാത്രക്കാരെയും ദീർഘദൂര യാത്രക്കാരെയും ബാധിക്കും. എന്നാൽ ചില വിഭാഗങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു. പൊതു വിഭാഗത്തിൽ 500 കിലോമീറ്റർ വരെയുള്ള ടിക്കറ്റ് നിരക്കുകൾ തുടരും. എന്നാൽ 500 കിലോമീറ്ററിന് മുകളിലുള്ള യാത്രക്കാർക്ക് ഓരോ കിലോമീറ്ററിനും 0.01 പൈസ വീതം അധികം ഈടാക്കും. മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ (എസി അല്ലാത്തവ)ഈ വിഭാഗത്തിലെ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസയുടെ വർദ്ധന ഉണ്ടായിരിക്കും. ഉദാഹരണത്തിന്, 1000 കിലോമീറ്റർ ദൂരമുളള യാത്രക്ക് ഇപ്പോൾ 10 രൂപ അധികം നൽകേണ്ടി വരും.

      എ.സി. ക്ലാസുകൾഎല്ലാ എസ്ഐ ക്ലാസ് യാത്രകളിലും — എസ്ഐ ചെയർ കാർ, എസ്ഐ 3-ടയർ, എസ്ഐ 2-ടയർ, ഫസ്റ്റ് ക്ലാസ് എസ്ഐ — ഓരോ കിലോമീറ്ററിനും 2 പൈസ വീതം വർധന ഉണ്ടാകും. സബർബൻ ട്രെയിനുകൾസബർബൻ (ലോക്കൽ) ട്രെയിൻ സർവീസുകളിൽ യാതൊരു മാറ്റവും ഇല്ല. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

 

 

 

NDR News
24 Jun 2025 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents