കൂടുതൽ ഉപയോഗിക്കുന്നവർക്ക് കരണ്ട് ചാർജ് പകൽസമയം 10% കുറയും; വൈകീട്ട് ആറുമണിക്ക് ശേഷം 25% വർദ്ധനവ്
അശ്രദ്ധയോടെ കരണ്ട് ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും

തിരുവനന്തപുരം: കെഎസ്ഇബിയിൽ വൈദ്യുതി ചാർജ് കണക്കാക്കുന്നതിന് ടൈംസ് ഓഫ് ദി ഡേ സംവിധാനം (TOD) അനുസരിച്ച് എല്ലാ സമയത്തും ഒരു പോലെയായിരിക്കില്ല വൈദ്യുതി നിരക്ക്. പകൽ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്ക് കുറയും. എന്നാൽ പ്രതിമാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് വൈകിട്ട് ആറുമണി മുതൽ 10 മണി വരെയുള്ള ഉപഭോഗത്തിന് പകൽസമയത്തെ ഇളവുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 3 ഇരട്ടിയാണ് വർദ്ധനവ്. അശ്രദ്ധമായി കറണ്ട് ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കുമെന്ന രീതിയിലാണ് വർദ്ധനവ് വന്നിരിക്കുന്നത്. പമ്പ് സെറ്റ്, വാട്ടർഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാർജിംഗും വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റിയാൽ വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം!
പ്രതിമാസം 250 യൂണിറ്റ് മുകളിൽ ഉപയോഗിക്കുന്ന വർക്ക് രാവിലെ 6നും വൈകുന്നേരം 6നുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും.കഴിഞ്ഞ ഡിസംബർ മാസം മുതൽ ഈ സംവിധാനം നിലവിലുണ്ട്. എന്നാൽ ഇപ്പോൾ വന്ന ഉത്തരവ് എന്ന നിലയിൽ നിനക്ക് സംബന്ധമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്ന് കെഎസ്ഇബി നടുവണ്ണൂർ ന്യൂസിനെ അറിയിച്ചു.