പേരാമ്പ്ര കടിയങ്ങാട് ഭാഗത്ത് കാറ്റിലും മഴയിലും വൻ നാശനഷ്ടം
തെങ്ങ്,കവുങ്ങ്,പ്ലാവ്, തേക്ക് എന്നീ വൃക്ഷങ്ങളും വാഴകൃഷിയും നശിച്ചു

പേരാമ്പ്ര: കടിയങ്ങാട് പുറവൂര് പ്രദേശത്തു ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം ഉണ്ടായി. നീലിയടുത്ത് ഹജറ മുഹമ്മദലിയുടെ വീടിൻ്റെ മേൽകൂരയുടെ ഷീറ്റുൾപ്പെടെ പാറി പോയിട്ടുണ്ട്.
പുത്തലത്ത് മീത്തൽ അമ്മത്, എഴുത്തച്ചാൽ കണ്ടി അമ്മത്, അണ്ണാർകണ്ടി അബ്ദുല്ല,അണ്ണാർ കണ്ടി ഹമീദ്, മുഹമ്മദ് എം.ഇ, നീലിയടുത്ത് ഹാജറ മുഹമ്മദലി, ബഷീർ പി.കെ,സുബൈർ പി.കെ., നങ്ങോളി സകരിയ്യ, പുതിയടത്ത് കണ്ടി അമ്മത്, പുതിയടത്ത് കണ്ടി മൊയ്തു, ടി.പി സൂപ്പി, കോവുമ്മൽ റസാഖ്, പുറമണ്ണിൽ മൊയ്തു, എടക്കോട്ട് അബൂബക്കർ ഹാജി, മേടക്കോട്ട് അബ്ദുല്ല, കുറുപ്പച്ച മണ്ണിൽ ഇബ്രാഹീം ഹാജി എന്നിവരുടെ തെങ്ങ്, കവുങ്ങ്, പ്ലാവ്, തേക്ക് എന്നീ വൃക്ഷങ്ങളും വാഴകൃഷിയും നശിച്ചു.