വടക്കുമ്പാട് സ്കൂളിന് സമീപം കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
കോയമ്പത്തൂരിൽ നിന്നും കുറ്റ്യാടിക്ക് വന്ന നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്

കുറ്റ്യാടി: പേരാമ്പ്ര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക്. പാലേരി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശം ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും കുറ്റ്യാടിക്ക് വരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. പ്രദേശത്ത് ഈ സമയത്ത് കനത്ത മഴ ഉണ്ടായിരുന്നു. റോഡിൻ്റെ വലത് വശത്തുള്ള പ്ലാവ് മരത്തിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു.
വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ റോയ് റോജ് (45), ഡ്രൈവർ ചിന്ന ദുരൈ (55), ഉത്തരേന്ത്യൻ സ്വദേശികളായ തർബാജ് (27), സത്താർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ തർബാജിനെയും, സത്താറിനെയും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കാറിന്റെ പിൻസീറ്റ് യാത്രികരായിരുന്നു, ഇവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പരിക്ക് ഗുരുതമെന്ന് കരുതുന്നു. തമിഴ്‌നാട് രജിസ്ട്രേഷൻ നെക്സോൺ കാറാണ് അപകടത്തിൽപെട്ടത്. എല്ലാവരും കുറ്റ്യാടിയിലെ ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരാണ്.