headerlogo
recents

നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു

പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി

 നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു
avatar image

NDR News

25 Jun 2025 01:22 PM

കോഴിക്കോട്: നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു. വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത്. 

       പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ചിലരുടെ മുറിവ് ആഴത്തിലുള്ളതാണ്. ഒരു വിദ്യാർഥിനിയെ തെരുവുനായ പുറകേ ചെന്ന് ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നായ ആക്രമിച്ചതോടെ നിലത്തുവീണ വിദ്യാർഥിനിയെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

NDR News
25 Jun 2025 01:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents