ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല, സ്ഥിരീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി
മുൻകാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്‌ടങ്ങൾ മഴയിൽ താഴേക്ക് പതിക്കുന്നതാണെന്നു ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
 
                        വയനാട് :മഴ ശക്തമായ വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ സ്ഥിരീകരണം. മുൻകാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്‌ടങ്ങൾ മഴയിൽ താഴേക്ക് പതിക്കുന്നതാണെന്നും മണ്ണൊലിപ്പ് സംഭവിച്ച വസ്‌തുക്കൾ പൂർണ്ണ മായും കഴുകി കളയേണ്ടതിനാൽ ഇത് കുറച്ചു കാലത്തേക്ക് തുടരുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ മഴ തുടരുന്ന ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയമുണ്ടായി രുന്നു. പിന്നാലെ ദുരന്ത നിവാരണ അതോറിറ്റി സ്ഥലത്തെത്തി. വയനാട്ടിലെ പുഞ്ചിരിമട്ടം വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുകൾ ഉണ്ടായതായി സ്ഥിരീകരണമില്ലെന്നറിയിച്ച ദുരന്ത നിവാരണ അതോറിറ്റി മുൻകാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്‌ടങ്ങൾ മഴയിൽ താഴേക്ക് പതിക്കുന്നുവെന്നും പറഞ്ഞു. മണ്ണൊലിപ്പ് സംഭവിച്ച വസ്‌തുക്കൾ പൂർണ്ണമായും കഴുകി കളയേണ്ടതിനാൽ ഇത് കുറച്ചുകാലത്തേക്ക് തുടരും.
നദിയും അതിൻ്റെ നോ ഗോ സോണിൻ്റെ തൊട്ടടുത്ത ബഫറും വ്യക്തമായി അടയാളപ്പെടുത്തി യിരിക്കുന്നു. അപകട മേഖലയിൽ പ്രവേശിക്കരുതെന്ന് പൊതുജന ങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന്’ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതൽ വയനാട്ടിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴ തുടരുന്നതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ സംശയിച്ചിരുന്നു. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            