കാവുന്തറ സ്വദേശിയുടെ ടൂറിസ്റ്റ് ബസ് കരുവണ്ണൂരിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം;നാട്ടുകാർ പിടികൂടി
നിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്

പേരാമ്പ്ര : കരുവണ്ണൂർ ആഞ്ഞോളിമുക്കിൽ റോഡ് സൈഡിലെ പറമ്പിൽ നിർത്തിയിട്ട അൽ മനാമ ടൂറിസ്റ്റ് ബസ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കാവുന്തറ സ്വദേശികളെ നാട്ടുകാർ സമയോചിതമായി ഇടപെട്ട് പിടികൂടി. രാത്രി 11 മണിയോടെ ബസ് എടുത്ത് പേരാമ്പ്ര ഭാഗത്തേക്ക് തിരിച്ച സംഘം കരുവണ്ണൂരിലെ പമ്പിൽ നിന്നും ഡീസൽ അടിച്ചു. എന്നാൽ പണം നൽകാതെ സംഘം പേരാമ്പ്ര ഭാഗത്തേക്ക് ബസ് ഓടിച്ചു പോവുകയായിരുന്നു. സംശയം തോന്നിയ പെട്രോൾ പമ്പ് ഉടമ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പിന്തുടർന്നെത്തിയ നാട്ടുകാർ പേരാമ്പ്ര കൈതക്കൽ വെച്ച് ബസ് തടഞ്ഞുവച്ചു. പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് വാഹനം എത്തുമ്പോഴേക്കും സംഘാംഗങ്ങൾ ഓടി രക്ഷപ്പെട്ടു.
ബസ് തട്ടിക്കൊണ്ടുപോയത് കാവുന്തറ സ്വദേശികൾ ആണെന്നാണ് വിവരം. നിയാസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ബസ്. ബസ് മൈസൂരിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് കരുതപ്പെടുന്നു. അൽ മനാമയുടെ അഞ്ചോളം ടൂറിസ്റ്റ് ബസ്സുകൾ ആഞ്ഞോളി മുക്കിലെ റോഡരികിൽ ആണ് നിർത്തിയിടാറ്.