പൊതു പരീക്ഷ വിജയികളെ നടുവണ്ണൂർ ദാബീസ് കെയർ ആൻ്റ് ക്യൂർ അനുമോദിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിപി ദാമോദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ : സ്കൂൾ പൊതുപരീക്ഷ വിജയികളെ നടുവണ്ണൂർ ദാബീസ് കെയർ ആൻ്റ് ക്യൂർ അനുമോദിച്ചു. ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെയാണ് അനുമോദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ട് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയേഷ് രയരോത്ത് ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു. സി.കെ. അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ജലീൽ ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജീഷ് മോൻ, അഷ്റഫ് പുതിയപ്പുറം, എം രാജഗോപാൽ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപിക റാബിയ ടി കെ എന്നിവർ ആശംസകൾ നേർന്നു. മഹേഷ് മുരളി നന്ദി പറഞ്ഞു.