ജൂലൈ എട്ടിന് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ പണിമുടക്കും
വിദ്യാർഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം

തിരുവനന്തപുരം: ജൂലൈ ഏഴിന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.തുടർന്നും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം തുടരുമെന്നും ബസ് ഉടമകൾ അറിയിച്ചു. തൃശൂരിലെ കൺവൻഷനുശേഷം ബസുടമകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.