കോട്ടൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു
അയ്യപ്പൻമാക്കൂൽ ക്ഷേത്ര മുറ്റത്തുണ്ടായിരുന്ന മരമാണ് കടപുഴകി വീണത്

കോട്ടൂർ: ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. കോട്ടൂർ അയ്യപ്പൻ മാക്കൂൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്ര മുറ്റത്തുണ്ടായിരുന്ന മരമാണ് കടപുഴകി വീണത്.
മുന്നിലുണ്ടായിരുന്ന അയ്യപ്പൻമാക്കൂൽ ജാനകിയുടെ വീടിനോട് ചേർന്നാണ് മരം വീണത്. എന്നാൽ കാര്യമായ അപകടം ഉണ്ടാവാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.