headerlogo
recents

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും

രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

 മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും
avatar image

NDR News

28 Jun 2025 10:07 PM

  തമിഴ്നാട്: മഴ ശക്തമായി ജലനിരപ്പ് ഉയരുന്ന സാഹചര്യ ത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. രാവിലെ 10 മണിക്കാണ് ഷട്ടർ ഉയർത്തുക.

   പരമാവധി 1000 ഘനയടി വെള്ളം തുറന്നു വിടും. ഇതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

   വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. നിലവിൽ ജലനിരപ്പ് 135.95 അടിയായി ഉയർന്നു. പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.

NDR News
28 Jun 2025 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents