headerlogo
recents

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ

ഞായറാഴ്‌ച കണ്ണൂരിൽനിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി

 മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ചു പേർ അറസ്റ്റിൽ
avatar image

NDR News

30 Jun 2025 03:34 PM

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്‌ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു. ഞായറാഴ്‌ച കണ്ണൂരിൽനിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച‌ രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളിൽനിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

      വാഹനവ്യൂഹത്തിനിടയിൽ കയറി ഇവരോട് പോലീസ് മാറിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. ഇവർ കണ്ണൂർ, മലപ്പുറം, പാലക്കാട് സ്വദേശികളാണ്. വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്‌റ്റേഷനിലാണുള്ളത്.

 

NDR News
30 Jun 2025 03:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents