പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം : കെ. എസ്. എസ്. പി. യു
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

മൊടക്കല്ലൂർ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് എൻ. എം. ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു.
എൻ. സുമേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവാഗതരെ സ്വീകരിച്ചും സംഘടനാ കാര്യങ്ങൾ വിശദീകരിച്ചും സംസ്ഥാന കമ്മിറ്റി അംഗം വി. കെ.സുകുമാരൻ മാസ്റ്റർ സംസാരിച്ചു. എസ്. എസ്. എൽ. സി. ഫുൾ എ പ്ലസ് വിജയി പൂജാ ദാസ്, പ്ലസ്ടു ഫുൾ എ പ്ലസ് വിജയ് ധ്യാൻ ചന്ദ്, ശില്പി ശ്രീജിത്ത് കുറുവാളൂർ, ഡോ. ഐശ്വര്യ. എം എന്നിവർക്കുള്ള ഉപഹാരം പഞ്ചായത്ത് അംഗം ബൈജു കൂമുള്ളി വിതരണം ചെയ്തു. കൈത്താങ്ങ് പെൻഷൻ ബ്ലോക്ക് ജോ. സെക്രട്ടറി ആണ്ടി. എ. കെ. കൈമാറി. പി. വി. ഭാസ്കരൻ കിടാവ്, കാർത്തിക. എം. ശ്രീജിത്ത്. പി. പി, അനിതാ ബായ്. എൻ. പി., രാജീവൻ കൊരട്ടേമ്മൽ എന്നിവർ സംസാരിച്ചു. ടി. ദേവദാസൻ സ്വാഗതവും, ടി. വേലായുധൻ നന്ദിയും പറഞ്ഞു.