പേരാമ്പ്രയിലെ പി എം ബി ഇനിയില്ല: വിടവാങ്ങിയത് പ്രദേശത്തെ ആദ്യത്തെ സൈക്കിൾ ഷാപ്പ് ഉടമ
അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു

പേരാമ്പ്ര: പേരാമ്പ്രയിലെ പി എം ബി സൈക്കിൾ ഷാപ്പ് ഉടമയ പുത്തൻ പുരയിൽ മീത്തൽ ബാലകൃഷ്ണൻ നമ്പ്യാർ (66)നിര്യാതനായി. പേരാമ്പ്രയിലെ ആദ്യകാല സൈക്കിൾ ഷോപ്പ് ഇദ്ദേഹമാണ് ആരംഭിച്ചത്. പരേതനായ ഗോപാലൻ നായരുടെയും കുഞ്ഞി മാധവിയമ്മയുടെയും മകനാണ്. അസുഖത്തെ തുടർന്ന് ആറ് മാസത്തോളമായി ചികിൽസയിൽ ആയിരുന്നു.
ഭാര്യ: ഓമന. മക്കൾ: ലിനീഷ് (ബിസിനസ്സ് )വിനീത (കോട്ടൂർ) മരുമക്കൾ: രേഷ്‌മ (ഒലീവ് സ്ക്കൂൾ പേരാമ്പ്ര), ലിനീഷ് (ഖത്തർ) സഹോദരിമാർ : ചന്ദ്രിക (കുട്ടോത്ത്) വൽസല (കായക്കൊടി). ശവസംസ്ക്കാര ചടങ്ങ് വൈകിയിട്ട് ആറ് മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.