headerlogo
recents

പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

വർധന അഞ്ച് വർഷങ്ങൾക്ക് ശേഷം.

 പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
avatar image

NDR News

01 Jul 2025 11:56 AM

  തിരുവനന്തപുരം :ട്രെയിൻ ടിക്കറ്റ് നിരക്കുവർധന ഇന്ന് മുതൽ നിലവിൽ വന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാ കുന്നത്. മെയിൽ, എക്‌സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി ട്രെയിനുകളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല.

  സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും വർധനയു ണ്ടാവില്ല. നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.

   നിരക്ക് വർധന (പഴയത്, പുതിയത്)

സ്ലീപ്പർ (200 കിമീ) – 145, 150

തേർഡ് എസി-(300 കിമീ) – 505, 510

സെക്കൻഡ് എസി(300 കിമീ) – 710, 715

എസി ചെയർകാർ(150 കിമീ) – 265, 270

ചെയർകാർ (50 കിമീ) – 45, 45 രൂപ.(സൂപ്പർഫാസ്റ്റ് വണ്ടികളിൽ സപ്ലിമെൻ്ററി നിരക്ക് 15 രൂപ മുതൽ 75 രൂപ വരെ അധികം വരും)

NDR News
01 Jul 2025 11:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents