headerlogo
recents

വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം; ഡയാലിസിസ് പുനരാരംഭിച്ചു

ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 

 വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം; ഡയാലിസിസ് പുനരാരംഭിച്ചു
avatar image

NDR News

01 Jul 2025 11:47 AM

    തിരുവനന്തപുരം :മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ല. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നു.

   ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.  ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിൻ്റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.

NDR News
01 Jul 2025 11:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents