ട്രെയിനിൻ്റെ സ്റ്റെപ്പി ലിരുന്ന് യാത്ര ചെയ്ത യുവാവിൻ്റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപ്പെട്ട് അറ്റു വീണു
പാസഞ്ചർ ട്രെയിനുകളിൽ വാതിൽ പടിയിലിരുന്ന് രണ്ടും മൂന്നുപേർ ഒന്നിച്ച് യാത്ര ചെയ്യുന്നത് പതിവായി
കോഴിക്കോട്: ട്രെയിനിൻ്റെ സ്റ്റെപ്പിൽ ഇരുന്ന് സാഹസികമായി യാത്ര ചെയ്ത യുവാവിൻ്റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപ്പെട്ട് അറ്റു വീണു. സ്റ്റെപ്പിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ കാൽ കോഴിക്കോടിലെ വെസ്റ്റ് ഹിൽ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ തട്ടുകയായിരുന്നു.പാലക്കാട്- കണ്ണൂർ എക്‌സ്പ്രസ്സിലെ യാത്രക്കാരനാണ് പരുക്ക് സംഭവിച്ചത്. സംഭവം നടന്ന ഉടനെ തന്നെ ആർഡിഎഫുകാരെ വിവരം അറിയിച്ചു. ട്രെയിൻ അടുത്ത സ്റ്റേഷനായ എലത്തൂരിൽ എത്തിയപ്പോൾ പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിനുകളിൽ പ്രത്യേകിച്ച് പാസഞ്ചർ ട്രെയിനുകളിൽ കോച്ചിന്റെ വാതിൽ പടിയിൽ ഇരുന്ന് രണ്ടും മൂന്നുപേർ ഒന്നിച്ച് യാത്ര ചെയ്യുന്നത് പതിവായിരിക്കുകയാണ്. സ്കൂൾ കോളേജ് കുട്ടികളാണ് ഇങ്ങനെ ചെയ്യുന്നവരിൽ ഭൂരിപക്ഷവും ' ട്രെയിനിന്റെ ചവിട്ടു പടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് നിയമ വിരുദ്ധവും പിഴയടക്കാവുന്ന കുറ്റവുമാണെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ യാത്ര ചെയ്യുന്നവർ പലപ്പോഴും ഇങ്ങനെ അപകടത്തിൽ പെടാറുണ്ട്. നിരവധി പേർ ഇത്തരത്തിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നത് കാണുന്നുണ്ടെന്നാണ് യാത്രക്കാർ പറഞ്ഞത്.

