പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
താടി വടിച്ച് തല മൊട്ടയടിച്ച് രൂപം മാറിയായിരുന്നു ഇയാൾ നടന്നിരുന്നത്

എറണാകുളം: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പുത്തൻകുരിശ് ഡിവൈ.എസ്. പി.യുടെ പ്രത്യേക അന്വേഷണസംഘം കീഴടക്കി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ഒന്നര കോടി തട്ടിയെടുത്ത് മുങ്ങിയ, കൊലപാതക കേസിലെ പ്രതി കൂടിയായ കൂവപ്പടി സ്വദേശി സുഭാഷ് എം. വർഗീസാണ് (48) ഉൽപ്പന്നം. താടി വടിച്ച് തല മൊട്ടയടിച്ച് രൂപം മാറിയായിരുന്നു ഇയാൾ നടന്നിരുന്നത്. കണ്ടാൽ ആളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. മുഴുവൻ സമയവും മാസ്‌കും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇയാൾ നയിച്ചിരുന്നത്. കുട്ടികളിൽ ഒരാൾ സമീപത്തെ സ്കൂളിലും മറ്റൊരാൾ പ്ളെ സ്‌ളിലും പഠിച്ചിരുന്നു.തട്ടിയ പണത്തിൽ 60 ലക്ഷം ചെലവിട്ട് ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങി. മറ്റൊരാളുടെ പേരിൽ സിമ്മെടുത്ത് ഭാര്യയ്ക്ക് നൽകി, നമ്പറും അതീവ രഹസ്യമായിരുന്നു. കോലഞ്ചേരിയിലെ ലാബ്രോമെല്ലൻ എന്ന സ്ഥാപനത്തിന്റെ്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2009ൽ നടന്ന അജാസ് വധക്കേസിലെ പ്രതിയായ സുഭാഷ് 2018 വരെ ജയിൽശിക്ഷ അനുഭവിച്ചതാണ്. 2024 ആഗസ്റ്റിൽ ആരംഭിച്ച സ്ഥാപനത്തിന്റെ പേരിൽ, 2025 ഏപ്രിൽ വരെ തട്ടിപ്പ് തുടർന്നു.
60 ലധികം പേരിൽ നിന്നായി ഒന്നര കോടി രൂപയോളമാണ് ഇയാൾ അടിച്ചുമാറ്റിയത്. വെങ്ങോലയിൽ നിന്ന് കാറുമായി ഇറങ്ങി ആ വഴിയിൽ പാർക്ക് ചെയ്‌ത ബസിലോ ഓട്ടോയിലോ കയറിയാണ് പിന്നീട് സ്ഥാപനത്തിലെത്തിയിരുന്നത്. പണം നൽകിയവർ സ്ഥാപനത്തിലെത്തി ബഹളം തുടങ്ങിയതോടെയാണ് വെങ്ങോലയിലെ വീട്ടിൽ നിന്ന് ഭാര്യയും രണ്ട് കുട്ടികളുമായി ഇയാൾ മുങ്ങിയത്.