ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു
പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇശൽ വിരുന്നും ഭിന്നശേഷി സംഗമവും സംഘടിപ്പിച്ചു. കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവനം എല്ലാവരുടെയും കർത്തവ്യമാണെന് ഓരോരുത്തരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അശരണരെ ചേർത്ത് പിടിക്കാനും അവർക്ക് സാന്ത്വനമേകാനും ശ്രമിക്കുമ്പോൾ മാത്രമെ നമ്മൾ മാനുഷിക മൂല്യങ്ങളുള്ളവരാകൂ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചാരിറ്റി കൂട്ടായ്മ പ്രസിഡൻറ് കബീർ വെളിമുക്ക് അധ്യക്ഷതവഹിച്ചു.
ലോക കേരളസഭ അംഗം പി.കെ. കബീർ സലാല, കെഎംസിടി നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ കെ മൊയ്തു, മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡണ്ട് സി ഇ ചാക്കുണ്ണി, കേരള ഹെൽത്ത് സർവീസ് അസിസ്റ്റൻറ് ഡയറക്ടർ ഡോക്ടർ പി പി പ്രമോദ് കുമാർ, സിനിമ പ്രൊഡക്ഷൻ കൺട്രോൾ റഹ്മാൻ പോക്കർ, ലൈല തൃശ്ശൂർ, സാമൂഹ്യപ്രവർത്തകനായ സലാം മച്ചിങ്ങൽ, ഷാഫി കോഴിക്കോട്, ഫൈസൽ ചേളാരി, മൻസൂർ ആലുവ, റഫീഖ് പടിക്കൽ, ഹസ്സൻ പടിക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നിസാർ വടകര നസീർ കൊല്ലം റഷീദ് കൊളപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള ഇശൽ വിരുന്നു നടത്തി. അഷ്റഫ് മനരിക്കൽ സ്വാഗതം പറഞ്ഞു.