വടകര വഴി കടന്ന് പോകുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി
ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും

കോഴിക്കോട് : വടകര വഴി കടന്ന് പോകുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയപ്പെട്ടു. രാവിലെ 6 മുതൽ 6 വരെ പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തൂരിൽ സർവ്വീസ് അവസാനിപ്പിക്കും. ദേശീയ പാതയിലേയും സംസ്ഥാന പാതയിലേയും കുഴികൾ നിറഞ്ഞ റോഡ് ഗതാഗ തയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.
അതേ സമയം വിദ്യാർത്ഥികൾക്ക് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് നൽകാൻ കെ എസ് ആർ ടി സി സർവീസ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വരുന്ന എട്ടാം തീയ്യതി ബസ് മുതലാളിമാരുടെ സമരവും, ജൂലായ് ഒമ്പതിന് ദേശീയ പണിമുടക്കും ഉള്ള സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ യാത്രക്കാർ സ്വീകരിക്കണം. പല യാത്രകളും മുൻ കൂട്ടി അറിഞ്ഞ് കൈ ക്കൊള്ളേണ്ടതാണ്.