സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
ആരോഗ്യ വകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്.

തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശന മാക്കാൻ നിർദ്ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ല കളിലെയും ആശുപത്രികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാനാണ് നിർദ്ദേശം. തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും.