headerlogo
recents

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

പട്ടം എസ് യു ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

 വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു
avatar image

NDR News

04 Jul 2025 04:27 PM

 തിരുവനന്തപുരം:  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പട്ടം എസ് യു ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

 വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്‍ തുടരുന്ന അദ്ദേഹത്തെ ഡയാലിസിസ് ചികിത്സക്കും വിധേയനാക്കുന്നു ണ്ടെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ വി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

   സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വി എസിന് ചികിത്സ നല്‍കുന്നത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന വി എസിന് ജൂൺ 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ടത്.ഉടന്‍ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

    വി എസിനെ സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സ്പീക്കർ അടക്കമുള്ളവർ സന്ദര്‍ശിച്ചിരുന്നു.

 

NDR News
04 Jul 2025 04:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents