headerlogo
recents

വീണുകിട്ടിയ സ്വർണ പാദസരം തിരിച്ചേൽപ്പിച്ച് ബാലുശ്ശേരിയിലെ യുവാക്കൾ

തിരിച്ചുകിട്ടാത്തവിധം നഷ്‌ടമായെന്ന് കരുതിയ സ്വർണാഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷം

 വീണുകിട്ടിയ സ്വർണ പാദസരം തിരിച്ചേൽപ്പിച്ച് ബാലുശ്ശേരിയിലെ യുവാക്കൾ
avatar image

NDR News

04 Jul 2025 02:56 PM

ബാലുശ്ശേരി: ബാലുശ്ശേരിയിൽ വീണുകിട്ടിയ നാലേമുക്കാൽ പവൻ പാദസരം തിരിച്ചേൽപ്പിച്ച് യുവാക്കൾ. ബാലുശ്ശേരി വള്ളിയോത്ത് സ്വദേശികളായ അഷ്ബാൻ കെ.കെ., തോരക്കാട്ടിൽ ഷുഹൈബ് വിൽപ്പന നാടിന് മാതൃകയായത്. പനായി - നന്മണ്ട റോഡിലൂടെ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്ത് വാഹനം പരിശോധിച്ചപ്പോൾ പുറത്തിറങ്ങിയപ്പോഴാണ് ഇരുവർക്കും സ്വർണാഭരണങ്ങൾ ലഭിച്ചത്. കാറിന്റെ ഡോർ തുറന്ന് ഇറങ്ങുന്ന ഭാഗമായിരുന്നു സോക്‌സും ആഭരണങ്ങളും കണ്ടത്. ഉടൻ തന്നെ ഷുഹൈബും അസ്ബാനും ആഭരണങ്ങൾ സ്റ്റേഷനിൽ ഏൽപിച്ചു. ഇത് അനുസരിച്ച് പൊലീസ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അറിയിപ്പ് നൽകി.       

     അറിയിപ്പ് കണ്ട കുടുംബം തെളിവുകൾ സഹിതം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാറിൽ നാട്ടിലേക്കു പോകുകയായിരുന്ന കുടുംബത്തിലെ യുവതിയുടെ പാദസരങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടിൽ എത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം കുടുംബം അറിയുന്നത്. വിമാനത്താവളത്തിൽ നഷ്‌ടപ്പെട്ടുപോയെന്നു കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ബാലുശ്ശേരി പൊലീസിന്റെ അറിയിപ്പ് കണ്ടത്. തുടർന്ന് ഇവർ സ്റ്റേഷനിൽ എത്തി. ഷുഹൈബിനെയും അസ്ബാനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ്റെ സാന്നിധ്യത്തിൽ ഇരുവരും ആഭരണം യുവതിക്ക് കൈമാറി. തിരിച്ചുകിട്ടാത്തവിധം നഷ്‌ടമായെന്ന് കരുതിയ സ്വർണാഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും യുവാക്കളെയും പൊലീസിനെയും അറിയിച്ചാണ് യുവതിയും കുടുംബവും മടങ്ങിയത്.

 

NDR News
04 Jul 2025 02:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents