headerlogo
recents

കൊച്ചുകുട്ടികളെ മിട്ടായി നൽകി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം

ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്

 കൊച്ചുകുട്ടികളെ മിട്ടായി നൽകി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം
avatar image

NDR News

05 Jul 2025 11:35 AM

കൊച്ചി: ഇടപ്പള്ളി പോണേക്കരയിൽ അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തൊട്ടടുത്തുള്ള വീട്ടിൽ കുട്ടികൾ ട്യൂഷനു പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാർ അടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കൈയിൽ പിടിച്ച് വലിച്ച കുട്ടികൾ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്. സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരുകയാണ്.

      വെള്ളിയാഴ്‌ച വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. കുട്ടികളുടെ വീട്ടിൽനിന്ന് മൂന്ന് വീടിന്റെ ദൂരത്താണ് ട്യൂഷന് പോകുന്ന വീട്. വൈകീട്ട് ട്യൂഷനു പോകാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടിൽനിന്നിറങ്ങി നടക്കവേ ഒരു വെള്ള കാർ അടുത്തുകൊണ്ടുവന്ന് നിർത്തുകയും കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്കു നേരേ മിട്ടായി നീട്ടുകയും ചെയ്‌തു. ഇളയ കുട്ടി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തുകയായിരുന്നു.

 

NDR News
05 Jul 2025 11:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents