headerlogo
recents

കളിക്കുന്നതിനിടയിൽ വാഷിംഗ് മെഷീനിൽ കാല് കുടുങ്ങിയ ബാലനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്

 കളിക്കുന്നതിനിടയിൽ വാഷിംഗ് മെഷീനിൽ കാല് കുടുങ്ങിയ ബാലനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
avatar image

NDR News

06 Jul 2025 09:48 AM

കോഴിക്കോട്: വാഷിംഗ് മിഷീൻ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ അതി സാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ് മിഷിന്റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതു വരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഹനാൻ വാഷിംഗ് മെഷീൻ ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.

      ഭയന്ന് പോയ കുട്ടിയെ പുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ സൃഷ്ടിയായിരുന്നു ഫയർഫോഴ്‌സിന്. വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെ യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ്പ് ലോഡർ വാഷിംഗ് മെഷീനിൽ കുടുങ്ങിയെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം പത്തരയോടെയാണ് പൂർത്തിയാക്കിയത്. യാതൊരു പരിക്കുമേൽക്കാതെ കുട്ടിയെ പുറത്തെത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഫയർഫോഴ്സ‌് സംഘം'

 

NDR News
06 Jul 2025 09:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents