മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
ജൂലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി.

തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കി ല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച അവധിയുണ്ടാകില്ല. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്.
നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച യാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.