ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച താമരശ്ശേരി ഗവൺമെൻറ് സ്കൂൾ വിദ്യാർത്ഥി ആശുപത്രിയിൽ
പ്രാഥമിക ചികിത്സക്ക് മെഡിക്കൽ ശേഷം കോളേജിലേക്ക് മാറ്റി

താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വീടിനു സമീപത്തെ പറമ്പിൽ നിന്നും വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച തുടർ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂട്ടുകാർക്ക് ഒപ്പമാണ് അഭിഷേക് വിഷക്കായ കഴിച്ചത്. താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, പ്രാഥമിക ചികിത്സക്ക് മെഡിക്കൽ ശേഷം കോളേജിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്‌ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതായതു കൊണ്ടാണ് കുട്ടികൾ വിഷക്കായ കഴിച്ചത്.