headerlogo
recents

കർണാടകയിലെ ബേക്കൂരിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു

 കർണാടകയിലെ ബേക്കൂരിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു
avatar image

NDR News

06 Jul 2025 12:17 PM

കൽപറ്റ: കർണാടകയിലെ ബേക്കൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പിണങ്ങോട് വാഴയിൽ അസ്ലം-റഹ്മത്ത് ദമ്പതികളുടെ മകൻ മമ്മദ് റസാത്ത് (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടം. റസാത്ത് ഓടിച്ച ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാത്ത് അപകട സ്ഥലത്ത് തന്നെ മരിച്ചു. 

      സുഹൃത്തിനെ മൈസൂരു സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് ബൈക്ക് അപകടത്തിൽപെടുന്നത്. വിദേശത്തായിരുന്ന റസാത്ത് മൂന്നുദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ബന്ധുക്കൾ ബേഗൂരിൽ എത്തി. ബേഗൂർ ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

 

NDR News
06 Jul 2025 12:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents