headerlogo
recents

ചാലിക്കര -പുളിയോട്ട് മുക്ക് റൂട്ടിൽ ഇന്ന് വൈകുന്നേരം നാലുമണി മുതൽ ആറ് മണിവരെ ഓട്ടോ പണിമുടക്ക്

ഓട്ടോ ഡ്രൈവർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് സമരം

 ചാലിക്കര -പുളിയോട്ട് മുക്ക് റൂട്ടിൽ ഇന്ന് വൈകുന്നേരം നാലുമണി മുതൽ ആറ് മണിവരെ ഓട്ടോ പണിമുടക്ക്
avatar image

NDR news

07 Jul 2025 06:24 PM

പേരാമ്പ്ര : ചാലിക്കരയിൽ ഓട്ടോറിക്ഷ ഡ്രൈവർക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്നു. ഇന്ന് വൈകുന്നേരം നാലുമണിമുതല് ആറ് മണിവരെയാണ് പണിമുടക്ക്. തുടർന്ന് വൈകുന്നേരം ആറുമണിക്ക് പുളിയോട്ട് മുക്കിൽ പ്രതിഷേധ യോഗം നടക്കും. ചാലിക്കര - പുളിയോട്ട്‌മുക്ക് ഓട്ടോ സെക്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവർ കണിയാങ്കണ്ടി ഷമീറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം പൂർണമായി അകാരണമാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഓട്ടോ കോ ഓഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. 

      സാമൂഹ്യ ദ്രോഹികളുടെ ക്രൂര ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമീർ ചികിത്സയിലാണ്. ഞായറാഴ്‌ച വൈകീട്ട് 6.30-നാണ് പുളിയോട്ട്‌മുക്ക് - നെല്ലിനിക്കുഴി നടപ്പാതയിൽ വെച്ചാണ് ആക്രമണം നടന്നത്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസ് അനാസ്ഥ കാണിച്ചാൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

 

NDR news
07 Jul 2025 06:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents