രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു
പൈലറ്റ് ഉള്‍പ്പെടെ രണ്ട് മരണം.
രാജസ്ഥാൻ:രാജസ്ഥാനിലെ ചുരുവില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. പൈലറ്റ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുണ്ട്.സൂറത്ത്ഗഢ് വ്യോമ താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനമാണ് തകര്‍ന്നു വീണത്.
ചുരുവിലെ ഗ്രാമീണ മേഖലയിലെ വയലിലാണ് വിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

