headerlogo
recents

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

ഇന്ന് ഉച്ചയോടെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് സംഭവം

 വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു
avatar image

NDR News

09 Jul 2025 07:46 PM

വടകര: താഴെ അങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. അപകടത്തിൽ അടുക്കള ഭാഗവും ഉപകരണങ്ങളും കത്തി നശിച്ചു. പുതിയപുരയിൽ ഉസ്‌മാൻ്റെ വീട്ടിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയോടെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് സംഭവം. ഉസ്മ‌ാനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇവരുടെ നിലവിളികേട്ട് സമീപത്തുള്ള ആളുകൾ ഓടിക്കൂടി വെള്ളം ഒഴിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ ആയില്ല.

         വടകര ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അടുക്കള ഭാഗം ഭാഗികമായും ഫ്രിഡ്‌ജ് മറ്റ് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തി അരമണിക്കൂറോളം പണിപ്പെട്ടാണ് തീ അണയ്ക്കാൻ ആയത്. സംഭവത്തിൽ വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

 

 

NDR News
09 Jul 2025 07:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents