headerlogo
recents

കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചു

പണിമുടക്ക് ആയിട്ടും സര്‍വീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു സമരനാകൂലികളുടെ മര്‍ദനം.

 കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചു
avatar image

NDR News

09 Jul 2025 11:16 AM

   കൊല്ലം :ദേശീയ പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് സര്‍വീസ് നടത്തുന്ന തിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറയുന്നു. പണിമുടക്ക് ആയിട്ടും സര്‍വീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു സമരനാകൂലികളുടെ മര്‍ദനം.

   കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകളും സമരക്കാര്‍ തടഞ്ഞു. റിസര്‍വേഷനില്‍ യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരക്കാര്‍ കൊടികുത്തി ബസ് തടയുക യായിരുന്നു.

  മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിലും കൊട്ടാരക്കര ഡിപ്പോയിലും ബസുകള്‍ തടഞ്ഞു. കോട്ടയത്തേക്ക് സര്‍വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ബസാണ് സമരക്കാര്‍ തടഞ്ഞത്.

NDR News
09 Jul 2025 11:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents