headerlogo
recents

അന്വേഷണം നടത്താതെ പീഡനക്കേസില്‍ പ്രതിയാക്കി; 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തുക തിരുവമ്പാടി എസ് ഐ ഇ.കെ രമ്യയില്‍ നിന്ന് ഈടാക്കണം

 അന്വേഷണം നടത്താതെ പീഡനക്കേസില്‍ പ്രതിയാക്കി; 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍  ഉത്തരവ്
avatar image

NDR News

10 Jul 2025 11:46 AM

കോഴിക്കോട്: അന്വേഷണം നടത്താതെ പീഡനക്കേസില്‍ പ്രതിയാക്കിയയെന്ന പരാതിയില്‍ കോഴിക്കോട്ടെ പൊതുപ്രവര്‍ത്തകന് 50,000 നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തിരുവമ്പാടി സ്വദേശി എ.എം. സൈതലവിയെ പ്രാഥമിക അന്വേഷണമില്ലാതെ പീഡനക്കേസില്‍ പ്രതിയാക്കിയെന്ന പരാതിയിലാണ് നടപടി.നഷ്ടപരിഹാരത്തുക തിരുവമ്പാടി എസ് ഐ ഇ.കെ രമ്യയില്‍ നിന്ന് ഈടാക്കണമെന്ന് കമ്മീഷന്‍. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സൈതലവിയുടെ ബന്ധുവായ സ്ത്രീയാണ് പരാതി നല്‍കിയത്. കോടതിയില്‍ തള്ളി പോയ കേസാണിത്.

    എന്നാല്‍ അന്വേഷണം നടത്താതെയാണ് സൈതലവിയെ പ്രതിയാക്കിയെന്നായിരുന്നു പരാതി. ഈ പരാതിയിലാണ് മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ്. വകുപ്പ് തല നടപടി കൂടി എസ് ഐക്ക് എതിരെ എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ താന്‍ വിശദമായി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതെന്നാണ് എസ് ഐ പറഞ്ഞത്.

 

 

NDR News
10 Jul 2025 11:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents