headerlogo
recents

മത്സ്യ തൊഴിൽ മേഖലയിൽ നടത്തിയ ഇടപെടലിന് മൂടാടി പഞ്ചായത്തിന് സംസ്ഥാന പുരസ്ക്കാരം

ഫിഷറീസ് ഡിപാർട്ട്മെൻ്റിൻ്റെ വിവിധ പദ്ധതികൾ ജനപങ്കാളിത്ത ത്തോടെ നടപ്പാക്കാൻ നടത്തിയ ശ്രമമാണ് ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച അംഗീകാരത്തിന് വഴിതുറന്നത്.

 മത്സ്യ തൊഴിൽ മേഖലയിൽ നടത്തിയ ഇടപെടലിന് മൂടാടി പഞ്ചായത്തിന് സംസ്ഥാന പുരസ്ക്കാരം
avatar image

NDR News

10 Jul 2025 09:01 AM

  മൂടാടി: മത്സ്യ തൊഴിൽ മേഖലയിൽ നടത്തിയ ഇടപെടലിന് മൂടാടി ഗ്രാമ പഞ്ചായത്തിന് സംസ്ഥാന പുരസ്ക്കാരം. മത്സ്യ മേഖലയിൽ നടപ്പാക്കിയ വേറിട്ടതും മത്സ്യ തൊഴിലാളികൾക്ക് ഏറെ സഹായകരവുമായ പദ്ധതികൾ നടപ്പക്കിയ തദ്ദേശസ്ഥാപനങ്ങൾ ക്കുള്ള സംസ്ഥാന അവാർഡിനാണ് മൂടാടി ഗ്രാമ പഞ്ചായത്ത് അർഹമായത്.

  ഫിഷറീസ് ഡിപാർട്ട്മെൻ്റിൻ്റെ വിവിധ പദ്ധതികൾ ജനപങ്കാളിത്ത ത്തോടെ നടപ്പാക്കാൻ നടത്തിയ ശ്രമമാണ് ഒന്നാം സ്ഥാനം ഉൾപ്പെടെ മികച്ച അംഗീകാരത്തിന് വഴിതുറന്നത്.മത്സ്യ തൊഴിലാളി കൾക്ക് ഫൈബർ വള്ളം – വല വിതരണം -വാട്ടർ ടാങ്ക് വിതരണം – ഓട്ടോമാറ്റിക് ലൈഫ് ജാക്കറ്റ് – മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ് ടോപ്പ് എന്നീ പദ്ധതികൾ തീരദേശ മത്സ്യ തൊഴിലാളികൾ ക്കായി പഞ്ചായത്ത് നടപ്പാക്കി. മത്സ്യകൃഷി വ്യാപനത്തിൻ്റെ ഭാഗമായി അകലാപുഴയിൽ കൂട് മത്സ്യകൃഷി, മത്സ്യ സഞ്ചാരി പദ്ധതി, വീട്ടു വളപ്പിൽ ബയോ ഫ്ലോക് സംവിധാനത്തിൽ മത്സ്യം വളർത്തൽ, പടുതാകുളം പദ്ധതി, മുറ്റത്തൊരു മീൻ തോട്ടം എന്നി പദ്ധതികൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലും നടപ്പിലാക്കി.

   എല്ലാവർഷവും പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി മത്സ്യ തൊഴിലാളികളെ പങ്കെടുപ്പിച്ച് മത്സ്യ സഭകൾ നടത്തി.അതിൽ നിന്നും ലഭ്യമാകുന്ന നിർദേശങ്ങളും മത്സ്യമേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് പദ്ധതികൾ തയ്യാറാക്കുന്നത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമാണ് മൂടാടിക്ക് ലഭിച്ചത്. ഈ മേഖലയിലുള്ള എല്ലാവരുടെ കൂട്ടായ പ്രവർത്തനമാണ് പഞ്ചായത്തിനെ അവാർഡിനർഹമാക്കിയതെന്ന് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

 

NDR News
10 Jul 2025 09:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents