ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശ വാദം ഉന്നയിച്ച് തൃശ്ശൂർ സ്വദേശിനി സുപ്രീംകോടതിയിൽ
ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സ്വകാര്യമായ കത്തും നല്കിയിട്ടുണ്ട്

ന്യൂ ഡൽഹി: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദമുന്നയിച്ച തൃശൂർ സ്വദേശിനി സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ ജില്ലയിലെ കാട്ടൂർ സ്വദേശി സുനിത കെ എം ആണ് തിങ്കളാഴ്‌ച അവകാശവാദവുമായി സുപ്രീംകോടതിയിൽ എത്തിയത്.
ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സ്വകാര്യമായ കത്തും ഇവർ നല്കിയിട്ടുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും ബാക്കിയുണ്ട്. ഇത് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കത്തിലുണ്ടെന്നാണ് സൂചന.