പേരാമ്പ്ര ചിലമ്പവളവിൽ സമീപം ബൈക്ക് ബസ്സിലിടിച്ച് യുവാവിന് പരിക്ക്
അപകടമുണ്ടായത് ഇന്ന് വൈകീട്ടോടെ

പേരാമ്പ്ര: ചിലമ്പവളവിൽ സമീപം കാരയിൽ വളവിൽ ബൈക്ക് ബസ്സിൽ ഇടിച്ച് യുവാവിന് പരിക്ക്. ഇന്ന് വൈകുന്നേരം 5:45 ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റ യുവാവിനെ പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇരു വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി.
ഇന്നലെ രാത്രിയോടെ ഇതിന് സമീപത്തായി മറ്റൊരു അപകടം നടന്നിരുന്നു. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പേരാമ്പ്ര സ്വദേശിയായ യുവാവിന് സാരമായ പരിക്കേറ്റിരുന്നു.