തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്
വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമണത്തിൽ ദമ്പതിമാർക്ക് പരിക്ക്. കാവിലും പാറ പഞ്ചായത്തിലെ കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു വെച്ചു. തൊട്ടിൽപ്പാലം കരിങ്ങാട് എസ്.എൻ.ഡി.പി റോഡിൽ വെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചത്.
വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ചകളോളമായി ഭീതി പരത്തുന്ന അക്രമകാരിയായ ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.