ബസ്സുകളുടെ മൽസരഓട്ടം അവസാനിപ്പിക്കുക: പാറക്കൽ അബ്ദുള്ള
അപകടമരണം മോട്ടോർവാഹന വകുപ്പിന്റെ അലംഭാവം മൂലം
പേരാമ്പ്ര: സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടം മൂലം അപകട മരണങ്ങൾ നിത്യസംഭവമായി മാറിയസാഹപര്യ ത്തിൽ സ്വകാര്യ ബസ്സ് ഡ്രൈവർമാർക്കെതിരിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു. ഇന്ന് ബസ്സിടിച്ച് മരിച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻ്റർ പി.ജി വിദ്യാർത്ഥി അബ്ദുൽ ജവാദിൻ്റെ ഭൗതികശരീരം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി.എ. അസീസ്, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇ.ഷാഹി, ജന.സെക്രട്ടറി, കെ.പി റസാഖ് എന്നിവർ കൂടെയുണ്ടായിരുന്നു.

