headerlogo
recents

ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന 85 കാരൻ മരിച്ചു

എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിൽ വച്ചായിരുന്നു സംഭവം

 ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന 85 കാരൻ മരിച്ചു
avatar image

NDR News

21 Jul 2025 06:05 AM

കോഴിക്കോട്: കോഴിക്കോട്ട് വാക്കു തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന 85 കാരൻ മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചൻ റോഡിൽ ചെറുകണ്ടി വീട്ടിൽ ദേവദാസനാണ് (85) മരിച്ചത്. സംഭവത്തിൽ അയൽവാസി എരഞ്ഞിപ്പാലം ചേനംവയൽ വീട്ടിൽ അജയ്ക്കെതിരെ നടക്കാവ് പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ജനുവരി 26ന് 6.30നാണ് സംഭവം.എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിൽ വച്ച് ദേവദാസനും അജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, അജയ് ഹെൽമറ്റ് കൊണ്ട് ദേവദാസിനെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന്, ദേവദാസൻ സഹകരണ ആശുപത്രിയിൽ ചികിത്സയിലായി.

     ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി മകൻ ബേബി കിഷോറിന്റെ മൊഴി രേഖപ്പെടുത്തി അജയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ അജയ്ക്ക് കോടതി ജാമ്യമനുവദിച്ചു. ഇതിനിടെയാണ് ചികിത്സയിലായിരുന്ന ദേവദാസൻ ശനിയാഴ്‌ച രാവിലെ മരിച്ചത്.തുടർന്ന്, അജയ്ക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തി കേസെടുത്തു. പുതിയ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും കോടതി നിർദ്ദേശാനുസരണം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പെക്ടർ എൻ. പ്രജീഷ് അറിയിച്ചു. ആനന്ദവല്ലിയാണ് ദേവദാസൻ്റെ ഭാര്യ. മക്കൾ: ബേബി കിഷോർ, രഞ്ജിത് ലാൽ, ബിന്ദു, ഷാജു. മരുമക്കൾ: സമീന, ഷിജിന, ശിഖ, സുമൻ ലാൽ

 

 

NDR News
21 Jul 2025 06:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents