നരക്കോട് നിയന്ത്രണം വിട്ട കാർ വീട്ടുമതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം
നരക്കോട് മരുതേരിപറമ്പ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്

പയ്യോളി: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണന്ത്യം. ഇരിങ്ങത്ത് പുത്തൻപുരയിൽ ശ്രാവൺ കൃഷ്ണ ആണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. പരിക്കേറ്റ യുവാവിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നരക്കോട് മരുതേരിപറമ്പ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഇരിങ്ങത്ത് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 11 എ എക്സ് 123 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചാണ് അപകടമുണ്ടായത്. അച്ഛൻ : കൃഷ്ണൻ മാതാവ്: സീത സഹോദരൻ: സംഗീത് കൃഷ്ണ.