headerlogo
recents

കരിപ്പൂരില്‍ 1കി.ഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍

വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടി കൂടിയത്

 കരിപ്പൂരില്‍ 1കി.ഗ്രാം എംഡിഎംഎയുമായി യുവതി പിടിയില്‍
avatar image

NDR News

21 Jul 2025 11:57 AM

കോഴിക്കോട്: കരിപ്പൂരില്‍ ഒരുകിലോ എംഡിഎംഎയുമായി യുവതിയടക്കം 4 പേര്‍ പൊലീസ് പിടിയില്‍. പത്തനംതിട്ട സ്വദേശി സൂര്യയാണ് വിമാനത്താവളം വഴി എംഡിഎംഎ കടത്തിയത്. പുറത്തിറങ്ങിയ സൂര്യയെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ വന്നിറങ്ങിയ യുവതി ചോക്ലേറ്റ് പാക്കറ്റുകളിലും ഭക്ഷണസാധനങ്ങളുടെ മറവിലുമാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന മൂന്നു പേരെയും കരിപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

            ജൂലൈ 16ന് ആണ് സൂര്യ ഒമാനിലേക്ക് ജോലി അന്വേഷിച്ചു പോയത്. നേരത്തെ പരിചയമുള്ള ഒമാനിലെ കണ്ണൂര്‍ സ്വദേശി നൗഫലിന്റെ അടുത്ത് ജോലി അന്വേഷിച്ചു പോയ യുവതി നാലു ദിവസത്തിനകം മടങ്ങി. അപ്പോഴാണ് ഒരു ബാഗ് കൊടുത്തയച്ചത്. സൂര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ രണ്ടു കാറില്‍ 3 തിരൂരങ്ങാടി സ്വദേശികള്‍ എത്തിയിരുന്നു. യുവതിയില്‍ നിന്ന് എംഡിഎംഎ കൈപ്പറ്റിയ ശേഷം അവരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കാനായിരുന്നു ഇവര്‍ക്കുള്ള നിര്‍ദ്ദേശം. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരുന്നു. ഇവരെത്തിയ കാറുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന സിന്തറ്റിക് ലഹരിയാണ് പിടി കൂടിയിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്താലെ ഉറവിടം വ്യക്തമാവൂ.

NDR News
21 Jul 2025 11:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents