headerlogo
recents

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവഡോക്ടർ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ

സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയച്ചിരുന്നു

 മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവഡോക്ടർ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ
avatar image

NDR News

22 Jul 2025 01:51 PM

മഞ്ചേരി: യുവഡോക്ടറെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിൽ ഡോ.സാലിഖ് മുഹമ്മദിന്റെ ഭാര്യ ഡോ. സി.കെ.ഫർസീനയെ (35)യാണ് താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗത്തിലെ സീനിയർ റസിഡന്റാണ് ഫർസീന. മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. 

    വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നതു സംബന്ധിച്ച സന്ദേശം അയച്ചിരുന്നു. തന്റെ വാട്സാപ്പ് സ്റ്റാറ്റസിലും ഈ സന്ദേശം പങ്കുവെച്ചിരുന്നു. ഫർസീന ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. യുവതി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. അഞ്ച് മണിയോടെയാണു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർസീന ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. 

NDR News
22 Jul 2025 01:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents