headerlogo
recents

ബസ് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

നിയോജക മണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു

 ബസ് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
avatar image

NDR News

23 Jul 2025 07:05 PM

പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് അപകടങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ അഞ്ചാം ദിനത്തിൽ ബസ്സപകടത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തി പേരാമ്പ്ര ബസ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ രണ്ടു വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേരുടെ ജീവനാണ് കുറ്റ്യാടി - കോഴിക്കോട് പാതയിൽ സ്വകാര്യ ബസ്സുകൾ കാരണം പൊലിഞ്ഞത്. ഇന്ന് നടക്കുന്ന ചർച്ചയിൽ ബസ്സുകളുടെ സമയ ക്രമീകരണം ഉൾപ്പെടെ നടപ്പിലാക്കി ശാശ്വത പരിഹാരം ആവശ്യപ്പെടാനാണ് സംഘടനയുടെ തീരുമാനം. 

       പ്രതിഷേധ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, കെഎസ്‌യു ജില്ലാ ഭാരവാഹികളായ എസ് അഭിമന്യു, ആദിൽ മുണ്ടിയത്ത്, മോഹൻദാസ് ഓണിയിൽ, റഷീദ് പുറ്റംപൊയിൽ, സുമിത്ത് കടിയങ്ങാട്, വാസു വേങ്ങേരി, ബാബു തത്തക്കാടൻ, വിനോദ് കല്ലൂർ സംസാരിച്ചു. അൻസാർ കെ കെ, അബിൻ ജോസ് കുംബ്ലാനി,അമിത് എടാണി, സജീർ പന്നിമുക്ക്, അശ്വിൻദേവ് മൂരികുത്തി, കെ സി അനീഷ്, ഹേമന്ത് ജെ എസ്, ജയിൻ ജോൺ, യദു കല്ലൂർ, സുഹൈൽ ഇരിങ്ങത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

 

NDR News
23 Jul 2025 07:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents